- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കാരവും പാരമ്പര്യവുമൊക്കെ കാത്തു സൂക്ഷിക്കുന്നതാവണം; വിവാഹ ചടങ്ങുകളെക്കുറിച്ച് നാഗചൈതന്യ; തീയ്യതി ഉടന്‍ പുറത്തുവിടുമെന്നും താരം
ഹൈദരാബാദ്: തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ നാഗചൈതന്യ.സംസ്‌കാരവും പാരമ്പര്യവുമൊക്കെ എന്നും കാത്തു സൂക്ഷിക്കുന്ന കൂട്ടത്തിലാണ്.അതുകൊണ്ട് വിവാഹം അങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നാഗ ചൈതന്യ പറഞ്ഞു. 'തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആസ്വദിക്കുകയാണിപ്പോള്‍' എന്ന് നാഗ ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വസ്ത്ര ബ്രാന്‍ഡിന്റെ ബ്രൈഡല്‍ കളക്ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. 'എന്നെ സംബന്ധിച്ച് വിവാഹം എന്നത് അര്‍ഥവത്തായ ഒന്നാണ്. ഒരുപാട് ആളുകള്‍ ഉള്ള വലിയൊരു വിവാഹം ആയിരിക്കണമെന്നില്ല. സംസ്‌കാരവും പാരമ്പര്യവുമൊക്കെ എന്നും […]
ഹൈദരാബാദ്: തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ നാഗചൈതന്യ.സംസ്‌കാരവും പാരമ്പര്യവുമൊക്കെ എന്നും കാത്തു സൂക്ഷിക്കുന്ന കൂട്ടത്തിലാണ്.അതുകൊണ്ട് വിവാഹം അങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നാഗ ചൈതന്യ പറഞ്ഞു.
'തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആസ്വദിക്കുകയാണിപ്പോള്‍' എന്ന് നാഗ ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വസ്ത്ര ബ്രാന്‍ഡിന്റെ ബ്രൈഡല്‍ കളക്ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. 'എന്നെ സംബന്ധിച്ച് വിവാഹം എന്നത് അര്‍ഥവത്തായ ഒന്നാണ്. ഒരുപാട് ആളുകള്‍ ഉള്ള വലിയൊരു വിവാഹം ആയിരിക്കണമെന്നില്ല.
സംസ്‌കാരവും പാരമ്പര്യവുമൊക്കെ എന്നും കാത്തു സൂക്ഷിക്കുന്ന കൂട്ടത്തിലാണ്, അതുകൊണ്ട് വിവാഹം അങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.വിവാഹ തീയതിയോ സ്ഥലമോ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ അത്തരം കാര്യങ്ങള്‍ പുറത്തുവിടുമെന്നും താരം കൂട്ടിച്ചേര്‍ത്തു.2025 ല്‍ രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹം എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
നടി സാമന്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.പിന്നാലെയാണ് വിവരങ്ങള്‍ സ്ഥീരീകരിച്ച് ഈ മാസം എട്ടിന് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.താരങ്ങളുടെ വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വന്‍ തോതില്‍ സൈബര്‍ ആക്രമണവുമുണ്ടായിരുന്നു.