എല്ലാത്തിലും എന്തിന് ഇങ്ങനെ നെഗറ്റീവ് മാത്രം കാണുന്നെ! നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ വേണ്ട; ദുരിതാശ്വാസ നിധി വിമര്‍ശനത്തില്‍ മറുപടിയുമായി നവ്യ
തിരുവനന്തപുരം: വയാനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പടെ സഹായങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.നടി നവ്യനായര്‍ ഒരു ലക്ഷം രൂപയാണ് സഹായമായി നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട് പലവിധ വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരുന്നത്.തുക കുറഞ്ഞുപോയെന്ന് ഒരു വിഭാഗം വിര്ശിക്കുമ്പോള് തുക കൊടുത്തത് പരസ്യപ്പെടുത്തുന്നത് എന്തിനെന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം. വിമര്‍ശനങ്ങള്‍ അതിരുകടന്ന സാഹചര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് നവ്യ."അഞ്ച് രൂപ കൊടുത്താല്‍ അത് പത്ത് പേരെ അറിയിക്കണമോ " എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട നവ്യ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വയാനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പടെ സഹായങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.നടി നവ്യനായര്‍ ഒരു ലക്ഷം രൂപയാണ് സഹായമായി നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട് പലവിധ വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരുന്നത്.തുക കുറഞ്ഞുപോയെന്ന് ഒരു വിഭാഗം വിര്ശിക്കുമ്പോള് തുക കൊടുത്തത് പരസ്യപ്പെടുത്തുന്നത് എന്തിനെന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം.
വിമര്‍ശനങ്ങള്‍ അതിരുകടന്ന സാഹചര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് നവ്യ."അഞ്ച് രൂപ കൊടുത്താല്‍ അത് പത്ത് പേരെ അറിയിക്കണമോ " എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട നവ്യ കൃത്യമായ മറുപടിയും നല്കി. "എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ.നിങ്ങള്‍ ഫോട്ടോ ഇടാതെ ഇരുന്നാല്‍ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കില്‍" എന്നാണ് മറുപടി നല്‍കിയത്.
"ഞാന്‍ കുമളിയില്‍ ഷൂട്ടിലാണ് എന്റെ അസാന്നിധ്യത്തില്‍ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാര്‍ക്ക് , ഇതുവരെ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്." എന്നും നവ്യ നായര്‍ കുറിച്ചു.
അതേസമയം നവ്യയുടെ മറുപടിക്കു കയ്യടുമായി നിരവധിപ്പേര്‍ എത്തി.നവ്യയുടെ അച്ഛനും അമ്മയും മകനും ചേര്‍ന്നാണ് അധികൃതര്‍ക്ക് സംഭാവന കൈമാറിയത്. കുമളിയില്‍ പുതിയ സിനിമയുെട ഷൂട്ടിങ് തിരക്കിലാണ് നവ്യ ഇപ്പോള്‍.ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.