വ്യ നായരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പാതിരാത്രി' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്താൻ ഒരുങ്ങുന്നു. റത്തീന സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു പാതിരാത്രിയിൽ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. രാത്രികാല പട്രോളിങ്ങിനിടെ ഒരു പൊലീസ് ഡ്രൈവറും പ്രൊബേഷൻ എസ്.ഐയും അഭിമുഖീകരിക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കൊലപാതകം, ദുരൂഹത, അന്വേഷണം തുടങ്ങിയ ഘട്ടങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമ, കുടുംബപ്രേക്ഷകർക്കും എല്ലാ വിഭാഗം സിനിമാസ്വാദകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.

'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഷാജി മാറാടാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ നിർവഹിച്ചു. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ.