- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയേറ്ററുകളിൽ മികച്ച പ്രതികരണം; നസ്രിയ നസിം- ബേസില്‍ ജോസഫ് ചിത്രത്തിന് 96 ശതമാനം കളക്ഷന് വർദ്ധനവ്; ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി 'സൂക്ഷ്മദര്ശിനി'
കൊച്ചി: ഒരിടവേളക്ക് ശേഷം നസ്രിയ നസിം വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്ന ചിത്രമെന്ന് നിലയിൽ ശ്രദ്ധ നേടിയ ചിത്രമാണ് 'സൂക്ഷ്മദര്‍ശിനി'. നസ്രിയയോടൊപ്പം ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. കളക്ഷനിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
'സൂക്ഷ്‍മദര്‍ശിനി' നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷന് വൻ വർദ്ധനവാണ് ഉണ്ടായത്. 96.13 ശതമാനമാണ് രണ്ടാം ദിവസം വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്.
ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച ഒരു തിരിച്ചുവരവാണ് എന്ന് അഭിപ്രായങ്ങളുമുണ്ട്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമൻ ചാക്കോ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.