കൊച്ചി: തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഗഗനചാരി' സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്നു. 'മണിയൻ ചിറ്റപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകൻ അരുൺ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്.

മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി. ചെറിയ സർപ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാൾ, ഗഗനചാരി യൂണിവേഴ്‌സിലെ ഭ്രാന്തൻശാസ്ത്രജ്ഞൻ. ഇതാ 'മണിയൻ ചിറ്റപ്പൻ'. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റിൽ ടീസർ സുരേഷ് ഗോപി പുറത്തുവിട്ടത്. സൈഫൈ ചിത്രമായിരിക്കും എന്നാണ് സൂചന. കൂടാതെ ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും ചിത്രം.

സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങി ചിത്രം ഗഗനചാരിയെ പോലെ കോമഡി പശ്ചാത്തലത്തിവും ഉണ്ടായേക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേശ് കുമാർ, ഗോകുൽ സുരേഷ്, അജുവർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദർശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം 'സാജൻ ബേക്കറി'ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈചിത്രമായിരുന്നു. ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവ്വഹിച്ചത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയത്.

പ്രശാന്ത് പിള്ളയാണ് സംഗീതം നൽകിയത്. ചിത്രസംയോജനം അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വിഎഫ്എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കിയത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഗാനരചന വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബി ജോൺ, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ് രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, ക്രിയേറ്റീവ്സ് അരുൺ ചന്തു, മ്യൂറൽ ആർട്ട് ആത്മ, പി ആർ ഒ- എ എസ് ദിനേശ്.