- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം' ഓണത്തിന് തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ്
കൊച്ചി: ആസിഫ് അലിയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരുടെ ഫോട്ടോകള്‍ക്ക് ഒപ്പമാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ഗുഡ്വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ […]
കൊച്ചി: ആസിഫ് അലിയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരുടെ ഫോട്ടോകള്‍ക്ക് ഒപ്പമാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ഗുഡ്വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്.
ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ 12ന് ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ : സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ബോബി സത്യശീലന്‍, ആര്‍ട്ട് ഡയറക്റ്റര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ് ), പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.