ഹൈദരാബാദ്: തെലുങ്ക് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദേവര. ജൂനിയര്‍ എന്‍ടിആര്‍ നായികനായി കൊരടാല ശിവ സംവിധാനം ചെയ്യുന്ന മാസ് അക്ഷന്‍ ത്രില്ലര്‍ സെപ്റ്റംബര്‍ 27 മുതല്‍ തിയറ്ററുകളില്‍ എത്തും.റിലീസ് ദിവസം അര്‍ദ്ധരാത്രി 12 മണി മുതല്‍ ചിത്രത്തിന്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകള്‍ വരെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഒപ്പം സ്പെഷ്യല്‍ ഷോകളും ദേവരയുടേതായി ഉണ്ടാകും.

ദേവരയുടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്്.സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.

യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.അതേസമയം,ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ്.