- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്ങനെ നിങ്ങളിപ്പോൾ സൂപ്പർ ഹീറോ ആകേണ്ട'; 'എഐ' വച്ച് അയണ്മാനേ തൊട്ട് കളിക്കല്ലേ..ചോദിക്കാൻ ടോണി സ്റ്റാർക്ക് വരും'; നിർമിതബുദ്ധി ഉപയോഗിച്ച് തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെതിരെ റോബര്‍ട്ട് ഡൗണി; അത് കലക്കിയെന്ന് ആരാധകർ..!
ഹോളിവുഡ്: എന്താണ് സൂപ്പർ ഹീറോ സിനിമകൾ എന്ന് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തവരാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്. മാർവലിന്റെ ഇപ്പോഴത്തെ പതനം ലോകത്തിലെ എല്ലാ ആരാധകരെയും ഒരുപോലെയാണ് ആശങ്കയിൽ ആക്കിയിരിക്കുന്നത്. പക്ഷെ ഇപ്പോഴും മാർവൽ ലോകത്തെ സൂപ്പർ ഹീറോകൾക് വലിയ ഫാൻ ബെയ്‌സ് ആണ്.
പ്രത്യകിച്ച് ബ്ലാക്ക് പന്തെറിന്. ഓരോ മാര്‍വല്‍ യൂണിവേഴ്സിലെ സിനിമകൾ ഇറങ്ങുമ്പോഴും ആരാധകർ വലിയ ആവേശത്തിലായിരിക്കും. ഇപ്പോഴിതാ പ്രധാന കഥാപാത്രമായ അയൺ മാനായി എത്തിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഒരു വലിയ പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുകയാണ്.
നിര്‍മിതബുദ്ധി(എഐ) ഉപയോഗിച്ച് ടോണി സ്റ്റാര്‍ക്കിനെ ആരെങ്കിലും പുനരവതരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ മരണ ശേഷം പോലും ഇതില്‍ ആരെങ്കിലും കൈ കടത്തിയാൽ നടപടിയുണ്ടാകുമെന്നാണ് റോബര്‍ട്ട് ഡൗണി ലോകത്തിന് മുന്നിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അയണ്‍ മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയാണ് നടന്റെ തുറന്നുപറച്ചില്‍. അയണ്‍മാനിലെ തന്റെ കഥാപാത്രത്തെ നിര്‍മിതബുദ്ധി ഉപയോഗിച്ച് വീണ്ടും അവതരിപ്പിക്കുന്നതിനോട് തനിക്ക് താല്‍പര്യമി ല്ലെന്നും ഭാവിയില്‍ അങ്ങനെ ശ്രമിക്കുന്നവര്‍ കരുതിയിരിക്കണമെന്നും നടന്‍ വ്യക്തമാക്കുന്നു.
എന്റെ കഥാപാത്രത്തിന്റെ ആത്മാവ് തട്ടിയെടുക്കുന്നതില്‍ പരിഭ്രാന്തിയില്ല. കാരണം അവിടെ തീരുമാനങ്ങളെടുക്കുന്ന മൂന്നോ നാലോ ആളുകളുണ്ട്. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല.- റോബര്‍ട്ട് ഡൗണി തുറന്നടിച്ചു.
പക്ഷെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നവർ ചുമതലകളില്‍ നിന്ന് മാറിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാവിയില്‍ അങ്ങനെ ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടതായി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. താന്‍ മരണപ്പെട്ടാലും ഇത് തുടരുമെന്നും ഡൗണി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഞാന്‍ മരിച്ചാലും എന്റെ കൂടെയുള്ള അഭിഭാഷക സംഘം സജീവമായിരിക്കും. നടന്‍ വ്യക്തമാക്കി.