കൊച്ചി: സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' 50 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടെന്ന് അവകാശവാദം. പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷന്‍ പിന്നിടുന്നത്.

ആഗോള കളക്ഷന്‍ 50 കോടി പിന്നിട്ട വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ അറിയിച്ചത്. ഇന്ത്യയില്‍ 20 കോടിയാണ് കളക്ഷന്‍ എന്നാണ് വിവിധ അനലിസ്റ്റുകള്‍ പറയുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി 50 കോടി നേടുന്ന മോഹന്‍ലാല്‍ നായകനായ മൂന്നാമത്തെ മലയാളം ചിത്രമാണ് 'ഹൃദയപൂര്‍വ്വം'.

2025 റിലീസുകളായ മോഹന്‍ലാലിന്റെ 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയിലധികം നേടിയിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ റെക്കോര്‍ഡ് 'എമ്പുരാന്‍' ചിത്രത്തിന്റെ പേരിലാണ്.