ആം അലക്‌സാണ്ഡര്‍ കളിക്കുന്നെങ്കില്‍ ആണുങ്ങളേപ്പോലെ കളിക്കണം. മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്‌സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം

എന്ന ചിത്രത്തിന്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനാണ്.

അലക്‌സാണ്ഡറെ രൂപഭംഗിയിലും, വേഷവിധാനത്തിലും, ശബ്ദ മഹിമയിലും, അഭിനയ മികവിലുമായി അഭ്രപാളികളില്‍ അനശ്വരമാക്കിയത് മമ്മുട്ടി എന്ന മഹാപ്രതിഭയാണ്.

അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ ഏഴിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സാമ്രാജ്യം എന്ന ചിത്രത്തിന്റെ 4K ഡോള്‍ബി അറ്റ്‌മോസ് പതിപ്പിന്റെ റിലീസ്സിനു മുന്നോടിയായിട്ടുള്ള ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട ടീസര്‍ നവ മാധ്യമ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ട്രേഡ്മാര്‍ക്കായിരുന്നു അലക്‌സാണ്ഡര്‍ എന്ന അണ്ടര്‍വേള്‍ഡ് കിംഗ്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഈ കഥാപാത്രത്തിന്റെ പകിട്ടിന് ഒരിടിവും സംഭവിച്ചിട്ടില്ല. ഈ കഥാപാത്രമാണ് ഏറ്റവും നൂതനമായ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ സെപ്റ്റംബര്‍ പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നത്. നമുക്കൊന്നുകളിച്ചു നോക്കാം

കളിക്കുന്നതു കൊള്ളാം പക്ഷെഒരുപാടു കുഴികളുളള വഴിയാണെന്റേത് കണ്ണുകെട്ടി കളിക്കുമ്പോള്‍ ഒരു പാടു സൂക്ഷിക്കണം....

കുറിക്കു കൊള്ളുന്ന ഇത്തരം നിരവധി വാക് പ്രയോഗങ്ങളും, ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളാലും മികച്ച ആക്ഷന്‍ രംഗങ്ങളാലും സാമ്രാജ്യം എന്നും പുതുമ നിറഞ്ഞ ചിത്രം തന്നെയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. അക്കാലത്തെ ഏറ്റം ഹൃദ്യമായ സ്‌റ്റൈലൈസ്ഡ് മൂവിയായ ഈ ചിത്രത്തിനു വേണ്ടി ഇളയരാജാ ഒരുക്കിയ പശ്ചാത്തല സംഗീതവും ഏറെ ആകര്‍ഷകമായിരുന്നു.: ജയനന്‍ വിന്‍സന്റൊണു ഛായാഗ്രാഹകന്‍.

പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

എഡിറ്റിംഗ് - ഹരിഹര പുത്രന്‍.

മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ , സോണിയ, ബാലന്‍.കെ.നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.