- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹാ..ഇതാരാ ഇരിക്കണേ? ആ കട്ടിമീശക്കാരനൊപ്പം ചിരിച്ച് കളിച്ചിരിക്കുന്ന സുന്ദരി; പെട്ടെന്ന് കണ്ടാൽ വണ്ടർ വുമണിനെ പോലെയെന്ന് ചിലർ; ഓസ്കാർ നിശയിൽ ഡികാപ്രിയോയുടെ കൈപ്പിടിച്ചെത്തിയത് ആര്? 51-കാരന് 27 വയസ്സുള്ള കാമുകിയോ? സദസ്സിൽ ആകർഷിച്ച് പ്രണയജോഡികൾ; സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ചകൾ

ഹോളിവുഡ് കാത്തിരുന്ന 98-ാമത് അക്കാദമി അവാർഡ് നിശയിൽ ശ്രദ്ധാകേന്ദ്രമായി ലിയോനാർഡോ ഡികാപ്രിയോയും അദ്ദേഹത്തിന്റെ പങ്കാളി വിറ്റോറിയ സെറെറ്റിയും. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ, 51-കാരനായ ഡികാപ്രിയോ തന്റെ പുതിയ കാമുകിയുമായി എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഇറ്റാലിയൻ മോഡലായ 27 വയസ്സുകാരി വിറ്റോറിയയെ ആദ്യമായാണ് താരം ഒരു ഓസ്കാർ വേദിയിലേക്ക് ഒപ്പം കൂട്ടുന്നത്.
2023 മുതൽ പ്രണയത്തിലായ ഇവർ തങ്ങളുടെ ബന്ധം എത്രത്തോളം ദൃഢമാണെന്ന് ഈ വേദിയിലൂടെ ലോകത്തെ അറിയിച്ചു. റെഡ് കാർപെറ്റിൽ ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, സദസ്സിൽ ഡികാപ്രിയോയ്ക്ക് അരികിൽ വിറ്റോറിയ ഉണ്ടായിരുന്നു. രക്തവർണ്ണത്തിലുള്ള വസ്ത്രവും ആകർഷകമായ ഹെയർസ്റ്റൈലും വിറ്റോറിയയെ വേറിട്ടുനിർത്തി. മുൻപ് കാമില മോറോൺ (2020), ജിസെൽ ബണ്ട്ചെ (2005) എന്നിവർക്കൊപ്പമാണ് താരം മുൻപ് ഓസ്കാറിന് എത്തിയിട്ടുള്ളത്.
പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറിലെ രണ്ടാമത്തെ ഓസ്കാറാണ് ഡികാപ്രിയോ ഇത്തവണ ലക്ഷ്യമിടുന്നത്.
ഇത്തവണത്തെ നാമനിർദ്ദേശ പട്ടികയിൽ റയാൻ കൂഗ്ലറുടെ 'സിന്നേഴ്സ്' 16 നാമനിർദ്ദേശങ്ങളുമായി റെക്കോർഡ് കുറിച്ചു. മികച്ച നടനുള്ള വിഭാഗത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 'സിന്നേഴ്സി'ലെ അഭിനയത്തിന് മൈക്കൽ ബി. ജോർദാനും 'മാർട്ടി സുപ്രീമി'ലൂടെ ടിമോത്തി ഷാല
അതേസമയം, ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ 24 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച ചിത്രം, മികച്ച സംവിധാനം, അവലംബിത തിരക്കഥ, സഹനടൻ, കാസ്റ്റിങ്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് 98-ാമത് ഓസ്കറിൽ തിളങ്ങിയത്. 11 ഓസ്കർ നോമിനേഷനുകൾക്ക് ശേഷം പോൾ തോമസ് ആൻഡേഴ്സൺ നേടുന്ന ആദ്യ ഓസ്കർ പുരസ്കാരമാണിത്. മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ പോൾ തോമസ് ആൻഡേഴ്സൺ നേടിയപ്പോൾ, ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളും 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' കരസ്ഥമാക്കി.
'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, 'വെപ്പൺസ്' എന്ന ചിത്രത്തിലൂടെ എമി മാഡിഗൺ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരമായിരുന്നു ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്.
'സിന്നേഴ്സ്' എന്ന ചിത്രത്തിലൂടെ ഓട്ടം ദുറാൾഡ് ആർകപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി ചരിത്രം കുറിച്ചു. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാൾഡ് ആർകപോ. റയാൻ കൂഗ്ലർ 'സിന്നേഴ്സി'ലൂടെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം 'സെന്റിമെന്റൽ വാല്യൂ' മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. 'കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്' ആണ് മികച്ച ആനിമേഷൻ ചിത്രം.
ലിയോണാർഡോ ഡി കാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെപ്റ്റംബർ 26-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പോൾ തോമസ് ആൻഡേഴ്സൺ ലിയോണാർഡോ ഡി കാപ്രിയോയുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 'ബൂഗി നൈറ്റ്സ്', 'മാഗ്‌നോളിയ', 'ദേർ വിൽ ബി ബ്ലഡ്', 'ദി മാസ്റ്റർ', 'ഫാന്റം ത്രെഡ്' തുടങ്ങിയ നിരവധി പ്രശംസ നേടിയ ചിത്രങ്ങൾ ലോകസിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് പോൾ തോമസ് ആൻഡേഴ്സൺ. ഈ ചിത്രം ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും തിളങ്ങിയിരുന്നു.


