- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിൻ പോളി വീണ്ടും തമിഴിലേക്ക്; എത്തുന്നത് ശിവകാര്‍ത്തികേയന്റെ വില്ലനായി ?? നിവിൻ പോളി അവതരിപ്പിക്കുന്നത് ദുല്‍ഖറിനായി പ്ലാൻ ചെയ്തിരുന്ന വേഷമെന്നും റിപ്പോർട്ട്
തമിഴിലും ആരാധകരുള്ള താരമാണ് മലയാളികളുടെ ജനപ്രിയ നായകന്മാരിൽ മുൻ നിരയിലുള്ള നിവിൻ പോളി. 'നേരം' എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴിൽ വരവറിയിച്ച താരം തമിഴ് പ്രേക്ഷകർക്കും സുപരിചിതനാണ്. 'റിച്ചി' എന്ന തമിഴ് ചിത്രത്തിലും നിവിൻ നായകനായി എത്തിയിരുന്നു. എന്നാൽ പുതിയ ചിത്രത്തില്‍ വില്ലനായാണ് താരം തമിഴില്‍ എത്തുന്നതെന്നാണ് റിപ്പോർട്ട്. ശിവകാര്ത്തികേയന് നായകനായ ചിത്രത്തിലാണ് നിവിന്‍ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്.
സുധ കൊങ്ങര സംവിധാനം ചെയ്യുന്ന 'പുറനാന്നൂര്‍' എന്ന ചിത്രത്തിൽ നിവിൻ പോളിയാകും വില്ലനെന്നാണ് വിവരം. ശിവകാര്‍ത്തികേയന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. നേരത്തെ സൂര്യ ദുല്‍ഖര്‍ സല്മാന് എന്നിവരെ വച്ച് പ്ലാന്‍ ചെയ്ത റോളിലേക്കാണ് നിനൈൻ എത്തുന്നത്. മറ്റൊരു മലയാള താരമായ റോഷൻ മാത്യൂസിനെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്നു ഒരു പീരിയിഡ് ഡ്രാമയാണ് ചിത്രം എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നീണ്ടൊരിടവേളക്ക് ശേഷം നിവിന്‍ പോളി തമിഴിലേക്ക് വീണ്ടും എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ അവസാനം റിലീസായ ചിത്രം. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ ചിത്രം എത്തിയത്. റാം സംവിധാനം ചെയ്ത ഏഴു കടല്‍, ഏഴു മലൈ എന്ന തമിഴ് ചിത്രവും നിവിന്റെതായി വരാനുണ്ട്.