തിരുവനന്തപുരം: യൂട്യൂബില്‍ തരംഗമായി നിവിന്‍ പോളി അഭിനയിച്ച ആല്‍ബം ഗാനം 'ഹബീബീ ഡ്രിപ്പ്'. ആരാധകരെ അമ്പരപ്പിച്ച് വന്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ 2 ആയി മുന്നേറുന്ന വിഡിയോ ഇതിനോടകം 40 ലക്ഷത്തോളം പേരാണ് കണ്ടത്.റാപ്പര്‍ ഡബ്സിയാണ് ഗാനത്തിന്റെ രചനയും ആലാപനവും നിര്‍വഹിച്ചത്.

താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാവുകയാണ്.ഗംഭീര ഡാന്‍സ് മൂവുകളുമായാണ് നിവിന്‍ എത്തുന്നത്.നിവിന്റെ തിരിച്ചുവരവെന്നാണ് പലരും ആല്‍ബത്തെ വിശേഷിപ്പിക്കുന്നത്.ഈ നിവിനെയാണ് കാത്തിരുന്നത് എന്നാണ് ആരാധകരുടെ കമന്റുകള്‍. അടുത്ത സിനിമയില്‍ ഈ ലുക്കില്‍ വരാനും ആരാധകര്‍ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.വിദേശത്താണ് ഗാനം പൂര്‍ണമായും ചിത്രീകരിച്ചത്.

കുട്ടു ശിവാനന്ദന്റേതാണ് ആശയം.റിബിന്‍ റിച്ചാര്‍ഡ് പാട്ടിന്റെ ഈണമൊരുക്കി.പാട്ടിന്റെ നിര്‍മാണവും റിബിന്‍ തന്നെയാണ്. ഷാഹിന്‍ റഹ്മാന്‍, നിഖില്‍ രാമന്‍ എന്നിവര്‍ ചേര്‍ന്നാണു 'ഹബീബീ ഡ്രിപ്പി'ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.രജിത് ദേവ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.ഹബീബി ഡ്രിപ്പിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖില്‍ രാമനും അസം മുഹമ്മദും ആണ്. എഡിറ്റിങ്: ഷാഹിന്‍ റഹ്മാന്‍.