കൊച്ചി: ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' തീയേറ്ററുകളിലേക്ക്. ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ ആണ് നിർമ്മിക്കുന്നത്. c വിഭാഗത്തിൽ പെടുന്ന ചിത്രം യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്.

ഈ ഇൻവെസ്റ്റി​ഗേഷൻ ചിത്രത്തിന്റെ ചിത്രീകരണം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി പൂർത്തിയായത്. സംവിധായകനായ എം എ നിഷാദിന്റെ പിതാവ് പി എം കുഞ്ഞിമൊയ്തീൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സേവന കാലത്തുണ്ടായ ഒരു കേസിന്റെ കുറിപ്പുകളിൽ നിന്നാണ് നിഷാദ് ഈ സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്‍റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെയും ചുരുളുകളുമാണ് ചിത്രത്തിലൂടെ നിവർത്താൻ ശ്രമിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്.

ക്രൈം ബ്രാഞ്ച് എസ്‍പി, ഇടുക്കി എസ്‍പി എന്നീ പദവികളില്‍ ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

സ്വാസിക, വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, അഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ഗാനങ്ങൾ- പ്രഭാവർമ്മ ഹരി നാരായണൻ, പളനി ഭാരതി, സംഗീതം - എം. ജയചന്ദ്രൻ, പശ്ചാത്തല സംഗീതം - മാർക്ക് ഡിമൂസ്,ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ ഡിസൈൻ - ഗിരീഷ് മേനോൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ -രമേശ് അമാനത്ത്, പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത് വി. സുഗതൻ, ശ്രീധരൻ എരിമല; പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി,പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഫിറോഷ് കെ. ജയേഷ്.