ചെന്നൈ: യുവതാരം വിജയ് ദേവരകൊണ്ട നായകനായെത്തിയ 'കിങ്ഡം' ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. ഓഗസ്റ്റ് 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്ത് വലിയ വിജയങ്ങൾ നേടാൻ ബുദ്ധിമുട്ടിയ വിജയ് ദേവരകൊണ്ടക്ക് ഈ ചിത്രം നിർണ്ണായകമായിരുന്നു. എന്നിരുന്നാലും, 100 കോടി ക്ലബ്ബിൽ എത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ഇന്ത്യയിൽ മാത്രം ആദ്യദിനം 15.75 കോടി രൂപയാണ് 'കിങ്ഡം' നേടിയത്. ആഗോളതലത്തിൽ ഇതുവരെ 82.04 കോടി രൂപ ചിത്രം കളക്ഷനായി നേടിയിട്ടുണ്ട്. തിയേറ്ററുകളിലെ പ്രദർശനം അവസാനിക്കാറായ സാഹചര്യത്തിലാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

'ജേഴ്സി' പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം തിണ്ണനൂരിയാണ് 'കിങ്ഡം' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ട ശാരീരികമായി വലിയ മാറ്റങ്ങളോടെയാണ് എത്തുന്നത. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിനായി 12 കോടി രൂപ പ്രതിഫലമായി അനിരുദ്ധ് കൈപ്പറ്റിയതായും റിപ്പോർട്ടുകളുണ്ട്.