ചെന്നൈ: കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുൽക്കർ സൽമാന് വൻ തിരിച്ചു വരവ് നൽകിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‍കര്‍'. ചിത്രത്തിന്റെ വിജയത്തോടെ പ്രേക്ഷക നിരൂപക ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്ലൂരി. ഇപ്പോഴിതാ വെങ്കി അറ്റ്‍ലൂരിയുടെ വരാനിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്. പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. റെട്രോ സിനിമയുടെ പ്രമോഷനിടെ സൂര്യ തന്നെ ഇത് സ്ഥിരീകിരിച്ചിരുന്നു. വെങ്കി അറ്റ്‍ലൂരി-സൂര്യ കോമ്പോ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് നേടിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. 85 കോടിക്കാണ് ചിത്രം വിറ്റു പോയതെന്നും ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യ നായകനായി ഏറ്റവും പുതിയ ചിത്രം റെട്രോ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുക. വസ്ത്രാലങ്കാരം നിര്‍വഹിക്കുക പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.