- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സ് ഓഫീസ് തൂഫാനായി പവൻ ചിത്രം ഒജി; ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ
നടൻ പവൻ കല്യാണിന്റെ പുതിയ ചിത്രം 'ഒജി' (ദേ കോൾ ഹിം ഓജി) ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 101.5 കോടി രൂപയുടെ കളക്ഷൻ നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, റിലീസ് ദിനത്തിൽ മാത്രം 154 കോടിയുടെ ആഗോള കളക്ഷൻ ചിത്രം നേടിയിരുന്നു.
സുജീത് സംവിധാനം ചെയ്യുന്ന 'ഒജി'യിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി പ്രതിനായകനായും പ്രിയങ്ക മോഹൻ നായികയായും എത്തുന്നു. 'സാഹോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്, നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് പുതിയ ചിത്രവുമായി എത്തുന്നത്. രണ്ട് വർഷം മുമ്പ് പവൻ കല്യാണിന്റെ ജന്മദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെത്തുടർന്നാണ് വൈകിയത്.
'ഒജി'ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ ചന്ദ്രൻ നിർവ്വഹിക്കുന്നു. ആക്ഷന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ, ടൈറ്റിൽ കഥാപാത്രമായ 'ഒജാസ് ഗംഭീര'യായി പവൻ കല്യാൺ എത്തുന്നു. പ്രകാശ് രാജ്, അർജുൻ ദാസ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഡി വി വി ദനയ്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.