- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഖില വിമൽ പ്രധാന വേഷത്തിലെത്തിയ 'പെണ്ണ്കേസ്'; ആദ്യ ദിനം നേടിയതെത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്
കൊച്ചി: നിഖില വിമൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പെണ്ണ്കേസ്' റിലീസ് ചെയ്ത ആദ്യ ദിനം 30 ലക്ഷം രൂപ നേടിയതായി സാക്നിൽക്ക് റിപ്പോർട്ട്. ജനുവരി 10-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിവാഹത്തട്ടിപ്പ് നടത്തുന്ന ഒരു കഥാപാത്രമായാണ് നിഖില വിമൽ ചിത്രത്തിൽ എത്തുന്നത്. സിനിമയിലുടനീളം 13 വ്യത്യസ്ത വേഷങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നവാഗതനായ ഫെബിൻ സിദ്ധാർഥാണ് 'പെണ്ണ്കേസി'ന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഷിനോസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണങ്ങൾ എഴുതി. ഷമീർ മുഹമ്മദ് എഡിറ്റിംഗും അർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചു. വിനോദ് രാഘവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) മാർക്കറ്റിങ് ഹെഡായും ജിനു പി.കെ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.




