കാത്തിരിപ്പിന് വിരാമം! ദൃശ്യവിസ്മയമായി സൂര്യ ചിത്രം കങ്കുവയുടെ ട്രെയ്ലര് എത്തി; അക്ഷരം തെറ്റാതെ ബ്രഹ്മാണ്ഡമെന്ന് വിളിക്കാമെന്ന് പ്രേക്ഷകര്‍
ചെന്നൈ: സൂര്യയുടെ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ ട്രെയ്ലര് എത്തി.ഇന്ന് ഉച്ചയ്ക്ക് 1മണിയോടെയാണ് ട്രെയ്ലര് പുറത്തുവിട്ടത്.ശിവ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കങ്കുവയ്ക്ക് ആദ്യം വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെങ്കിലും ടീസര്‍ വന്നതോടെ സ്ഥിതി മാറുകയായിരുന്നു.ആ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നതാണ് ട്രെയ്ലര്. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ഈ ചിത്രം വമ്പന്‍ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി […]
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: സൂര്യയുടെ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ ട്രെയ്ലര് എത്തി.ഇന്ന് ഉച്ചയ്ക്ക് 1മണിയോടെയാണ് ട്രെയ്ലര് പുറത്തുവിട്ടത്.ശിവ- സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന കങ്കുവയ്ക്ക് ആദ്യം വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെങ്കിലും ടീസര്‍ വന്നതോടെ സ്ഥിതി മാറുകയായിരുന്നു.ആ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നതാണ് ട്രെയ്ലര്.
350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ഈ ചിത്രം വമ്പന്‍ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിഷാ പഠാണിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി.എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി.
നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി ഉദയ് കുമാര്‍, സ്റ്റില്‍സ്- സി. എച്ച് ബാലു, എഡിആര്‍- വിഘ്നേഷ് ഗുരു, കോ ഡിറക്ടര്‍സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ് കണ്ണന്-ആര് തിലീപന്‍- രാജാറാം- എസ്. നാഗേന്ദ്രന്, പബ്ലിസിറ്റി ഡിസൈന്‍- കബിലന് ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരന്, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആര്.എസ് സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കങ്കുവ. ഒക്ടോബര്‍ 10ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളില്‍ തീയേറ്ററുകളിലെത്തും.