- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4കെ ദൃശ്യ വിസ്മയം; പ്രഭാസിന്‍റെ ഹൊറർ- ഫാന്റസി ചിത്രം 'രാജാസാബി'ന്‍റെ ട്രെയ്ലർ പുറത്ത്; ഞെട്ടിച്ചെന്ന് ആരാധകർ
റിബൽ സ്റ്റാർ പ്രഭാസ് നായകനാകുന്ന പുതിയ ഹൊറർ-ഫാൻ്റസി ചിത്രം 'രാജാസാബ്' ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ, കോമഡി, റൊമാൻസ് എന്നിവയുടെ ദൃശ്യവിരുന്നൊരുക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ജനുവരി 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ട്രെയിലറിലെ പ്രധാന ആകർഷണം പ്രഭാസിന്‍റെ ഇരട്ടവേഷമാണ്. ഇതിനോടൊപ്പം സഞ്ജയ് ദത്തിന്‍റെയും വേറിട്ട വേഷപ്പകർച്ച ഏവരെയും വിസ്മയിപ്പിക്കും. ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മിത്തുകളും ആകാംഷ നിറഞ്ഞ നിമിഷങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. 'രാജാ സാബ്' ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ ഇതിനോടകം പ്രേക്ഷക പ്രശംസ നേടയിരുന്നു.
'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ബോക്സോഫീസ് വിജയങ്ങൾ നേടിയ 'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത സൂപ്പർ നാച്ചുറൽ ദൃശ്യവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.