- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററുകളിൽ ചിരിയുടെ മാല പടക്കം പൊട്ടിച്ച് പ്രകമ്പനം; മൂന്ന് ദിവസം കൊണ്ട് നേടിയത് എത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്

കൊച്ചി: വലിയ താരനിരയോ വൻ പ്രചാരണങ്ങളോ ഇല്ലാതെ റിലീസ് ചെയ്ത ഹൊറർ-കോമഡി ചിത്രം ‘പ്രകമ്പനം’ മൂന്ന് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നേടിയത് 5.44 കോടി രൂപയുടെ കളക്ഷൻ. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം', കണ്ണൂരിലെയും കൊച്ചിയിലെയും മെൻസ് ഹോസ്റ്റലുകൾ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
പല തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ പ്രദർശനങ്ങളോടെയാണ് മുന്നേറുന്നത്. വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, പല കേന്ദ്രങ്ങളിലും സിനിമയുടെ പ്രദർശനങ്ങൾ കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമാണം.
ചിത്രത്തിന്റെ കഥ വിജേഷ് പാണത്തൂരിന്റേതാണ്, തിരക്കഥയും സംഭാഷണവും പുതുമുഖമായ ശ്രീഹരി വടക്കൻ ഒരുക്കിയിരിക്കുന്നു. സാഗർ സൂര്യ, ഗണപതി, അൽ അമീൻ, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്. മലയാളത്തിലെ പ്രമുഖ ഇൻഫ്‌ളുവൻസേഴ്‌സും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


