- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൊത്തത്തിലൊരു ഹോളിവുഡ് മൂഡ് ഉണ്ടല്ലോ ..'; ഞെട്ടിക്കാൻ അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്; തകർപ്പൻ കഥാപാത്രങ്ങളുമായി സൗബിനും ബേസിലും; 'പ്രാവിൻകൂട് ഷാപ്പ്' ന്‍റെ റിലീസ് തീയതി പുറത്ത്
കൊച്ചി: പ്രഖ്യാപനം മുതൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രൊമോഷണൽ മെറ്റീരിയൽസ് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഫഹദ് ഫാസിൽ ചിത്രം ആവേശത്തിനു ശേഷം അൻവർ റഷീദ് നിർമ്മാണം നിർവഹിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 16ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു കള്ള്ഷാപ്പിലെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാന് ചിത്രം. ബേസിൽ ജോസഫ് ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം സൗബിൻ ഷാഹിർ ഒരു ഭിന്നശേഷിക്കാരനായാണ് അഭിനയിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ബ്ലോക് ബസ്റ്റർ ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.