- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വര്‍ഷം കേട്ടത് ആറ് സ്ത്രീപക്ഷ കഥകള്‍; പക്ഷേ നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ പലരും പിന്മാറി; എന്തിനാണ് ഈ പേടി എന്ന് മനസ്സിലാകുന്നില്ല; അനന്യ
മലയാള സിനിമയില്‍ സ്ത്രീകഥകള്‍ പറയാനുള്ള ധൈര്യം നിര്‍മാതാക്കള്‍ക്കിടയില്‍ ഇപ്പോഴും കുറവാണെന്ന് നടി അനന്യ. സ്ത്രീപക്ഷ സിനിമകളുടെ തിരക്കഥകള്‍ വളരെയധികം ഉണ്ടെങ്കിലും അവ പ്രായോഗികമായി ചിത്രമായി എത്താന്‍ നിര്‍മാതാക്കളുടെ മടിയാണെന്ന് അവര്‍ പറഞ്ഞു. ''സ്ത്രീകേന്ദ്രീകൃത പ്രമേയങ്ങളുള്ള മികച്ച കഥകള്‍ നിരന്തരം കേള്‍ക്കാറുണ്ട്. പക്ഷേ നിര്‍മാതാക്കള്‍ അത് സിനിമയാക്കാന്‍ തയ്യാറാകുന്നില്ല. അതിന്റെ കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് മാര്‍ക്കറ്റിംഗ് ഭയവും, പ്രേക്ഷകരുടെ സ്വീകരണത്തെക്കുറിച്ചുള്ള ആശങ്കയുമാണ്,'' അനന്യ വ്യക്തമാക്കി.
അവളുടെ വാക്കുകളില്‍ 'കഴിഞ്ഞ വര്‍ഷം മാത്രം ആറ് സ്ത്രീപക്ഷ സിനിമകളുടെ കഥകള്‍ കേട്ടു. പക്ഷേ നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ മിക്കവരും പിന്മാറി. എന്തിനാണ് ഈ പേടി എന്നത് എനിക്കൊന്നും മനസ്സിലായില്ല,'' എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പുതിയ തലമുറ പ്രേക്ഷകര്‍ ഇത്തരം ചിത്രങ്ങളെ സ്വീകരിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് അനന്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
''ജയ ജയ ജയ ജയ ഹേ, സൂക്ഷ്മദര്‍ശിനി, ലോക പോലുള്ള സിനിമകള്‍ മാറ്റത്തിന്റെ തുടക്കമാണ്. റിമ കല്ലിംഗലിന്റെ പുതിയ ചിത്രം കൂടി വരുമ്പോള്‍ ആ പ്രവണത കൂടുതല്‍ ശക്തമാകും,'' അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകഥകള്‍ സിനിമയാക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ ധൈര്യത്തോടെ മുന്നോട്ടുവരേണ്ടതുണ്ടെന്നും, അതുവഴിയാണ് മലയാള സിനിമയ്ക്ക് യഥാര്‍ഥ വൈവിധ്യവും പുതിയ ദിശയും ലഭിക്കുകയെന്നും അനന്യ അഭിപ്രായപ്പെട്ടു.