- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാലത്ത് തിയറ്ററുകളിൽ കോളിളക്കം സൃഷ്ട്ടിച്ച സിനിമകൾ; എ സെൽവരാഘവൻ മാജിക്; 'പുതുപ്പേട്ടൈ', 'ആയിരത്തിൽ ഒരുവൻ' ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുന്നു; വമ്പൻ അപ്ഡേറ്റിൽ സർപ്രൈസായി ആരാധകർ
തമിഴിലെ പ്രമുഖ സംവിധായകൻ സെൽവരാഘവൻ്റെ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളായ 'പുതുപ്പേട്ടൈ', 'ആയിരത്തിൽ ഒരുവൻ' എന്നിവയുടെ രണ്ടാം ഭാഗങ്ങൾ യാഥാർത്ഥ്യമാകുന്നു. ഇരു ചിത്രങ്ങളുടെയും തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഗലാട്ട പ്ലസ്' നൽകിയ അഭിമുഖത്തിലാണ് സെൽവരാഘവൻ ഈ വിവരങ്ങൾ പങ്കുവെച്ചത്.
'ആയിരത്തിൽ ഒരുവൻ' സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും, 'പുതുപ്പേട്ടൈ'യുടെ തിരക്കഥയുടെ 50 ശതമാനം പൂർത്തിയായതായും സെൽവരാഘവൻ അറിയിച്ചു. ഇരു ചിത്രങ്ങളുടെയും കഥയിൽ പൂർണ്ണ സംതൃപ്തി ലഭിക്കുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻമാരായ കാർത്തിയും ധനുഷും അടുത്ത മൂന്നു വർഷത്തേക്ക് മറ്റു ചിത്രങ്ങളുടെ തിരക്കിലാണെന്നും, സാഹചര്യങ്ങൾ അനുകൂലമായാൽ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ധനുഷിനെ നായകനാക്കി 2006-ൽ പുറത്തിറങ്ങിയ 'പുതുപ്പേട്ടൈ'യും, കാർത്തി നായകനായ 2010-ൽ റിലീസ് ചെയ്ത 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രവും ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയവയാണ്. അതിനാൽ തന്നെ ഇവയുടെ രണ്ടാം ഭാഗങ്ങൾക്കായി സിനിമാപ്രേമികൾ വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ്.




