- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെക്കോര്‍ഡുകള്‍ തകിടം മറിക്കാന്‍ പുഷ്പ 2; ഒരു ടിക്കറ്റിന് 2,400 രൂപ വരെ, വിറ്റുപോകുന്നത് സൂപ്പര്‍ വേഗത്തില്‍; അഡ്വാന്‍സ് ബുക്കിങ്ങില്‍ തന്നെ സൂപ്പര്ഹഹിറ്റായി അല്ലു ചിത്രം
റെക്കോര്‍ഡുകള്‍ തകിടം മറിക്കാന്‍ പുഷ്പ 2
ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ ബില്‍ഡപ്പോടെയാണ് സിനിമ വരുത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങളിലാണ് നിലവില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡല്‍ഹിയിവും മുംബൈയിലും ഹിന്ദി വേര്‍ഷന് 2000 രൂപയ്ക്ക് മേലെയാണ് ടിക്കറ്റ് റേറ്റ് വരുന്നത്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടിലാണ് ഏറ്റവും കൂടുതല്‍ പൈസയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത്. 2400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മുംബൈയിലെ മാരിസണ്‍ പിവിആര്‍: ജിയോ വേള്‍ഡ് ഡ്രൈവില്‍ ഒരു ടിക്കറ്റിന് 2100 രൂപയാണ് വരുന്നത്. പ്രീമിയം തിയറ്ററുകളാണ് ഇത്ര വലിയ തുക വരുന്നത്. സാധാരണയിലും കൂടിയ വിലയാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്.
ടിക്കറ്റ് ചാര്‍ജ് കൂടുതലാണ് എന്നതൊന്നും സിനിമാ പ്രേമികള്‍ക്ക് പ്രശ്നമല്ല. വളരെ വേഗത്തിലാണ് തിയറ്ററുകള്‍ ഫില്ലാകുന്നത്. മണിക്കൂറില്‍ 28,000 ത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. കൊച്ചിയിലും ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.