കാത്തിരിപ്പ് വെറുതെയാവില്ല! ക്ലൈമാക്സില്‍ ഒരുങ്ങുന്നത് കിടിലന്‍ ഫൈറ്റുകള്‍; അപ്ഡേറ്റ് പുറത്തുവിട്ട് പുഷ്പ ടീം
ഹൈദരാബാദ്: ലോകമെമ്പാടുമുള്ള അല്ലു അര്‍ജ്ജുന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്്പയുടെ രണ്ടാം ഭാഗം.അതിനാല്‍ തന്നെ ചിത്രം വൈകുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.ഇടയ്ക്ക് ഇടയ്ക്കിടക്ക് ഞെട്ടിക്കുന്ന അപ്ഡേറ്റുകള് നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെതായി പുതിയൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.ചിത്രത്തിന്റെ ക്ലൈമാക്സില്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന കിടിലന്‍ ഫൈറ്റ് സീനായിരിക്കും ഉണ്ടാകുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.വലിയ ബജറ്റിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത്. ക്ലൈമാക്സ് ഫൈറ്റ് സീനിന്റെ ഒരു വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന് സുകുമാറും അല്ലു അര്‍ജുനും തമ്മിലെ […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: ലോകമെമ്പാടുമുള്ള അല്ലു അര്‍ജ്ജുന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്്പയുടെ രണ്ടാം ഭാഗം.അതിനാല്‍ തന്നെ ചിത്രം വൈകുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.ഇടയ്ക്ക് ഇടയ്ക്കിടക്ക് ഞെട്ടിക്കുന്ന അപ്ഡേറ്റുകള് നല്‍കിയാണ് അണിയറപ്രവര്‍ത്തകര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നത്.
ഇപ്പോഴിത ചിത്രത്തിന്റെതായി പുതിയൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.ചിത്രത്തിന്റെ ക്ലൈമാക്സില്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന കിടിലന്‍ ഫൈറ്റ് സീനായിരിക്കും ഉണ്ടാകുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.വലിയ ബജറ്റിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത്. ക്ലൈമാക്സ് ഫൈറ്റ് സീനിന്റെ ഒരു വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
സംവിധായകന് സുകുമാറും അല്ലു അര്‍ജുനും തമ്മിലെ അസ്വാരസ്യങ്ങള്‍ മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.അതിനിടയിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങി എന്ന് അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക. അതേസമയം ചിത്രത്തിന് രണ്ട് ക്ലൈമാക്സ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.