- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവഞ്ച് ത്രില്ലറുമായി ഹണി റോസ്; 'റേച്ചൽ' സിനിമയുടെ ട്രെയ്ലർ അപ്ഡേറ്റ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ശ്രദ്ധനേടി പോസ്റ്റർ
കൊച്ചി: ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റേച്ചൽ' സിനിമയുടെ ട്രെയിലർ നാളെ, നവംബർ 15ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. ഡിസംബർ 6ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ഹണി റോസ് ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നു. പ്രതികാരത്തിന്റെ ആഴമേറിയ കഥ പറയുന്ന 'റേച്ചൽ' സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ്.
ഏബ്രിഡ് ഷൈൻ ചിത്രത്തിന്റെ സഹനിർമ്മാതാവും സഹ രചയിതാവുമാണ്. എൻ.എം.ബാദുഷ, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും തിരക്കഥയൊരുക്കുന്നു. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ഇഷാൻ ഛബ്രയാണ് സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. മനോജാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും സുജിത്ത് രാഘവ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. ശ്രീ ശങ്കർ സൗണ്ട് ഡിസൈനും രാജകൃഷ്ണൻ എം.ആർ സൗണ്ട് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമാ മുഹമ്മദ് ബഷീർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.




