- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ഈ പറയുന്ന താങ്കൾ എവിടെ ആയിരുന്നു; വെറുതെ മനുഷ്യസ്നേഹം കാണിച്ചിട്ട് കാര്യമില്ല..; അവരുടെ യൂണിഫോം നോക്കി മാത്രമാണോ പെരുമാറുന്നത്; രജനികാന്തിനെതിരെ തുറന്നടിച്ച് സംവിധായകൻ

ചെന്നൈ: പ്രശസ്ത തമിഴ് നടൻ രജനികാന്തിനെ 'വ്യാജ മനുഷ്യസ്‌നേഹി' എന്ന് വിശേഷിപ്പിച്ച് സംവിധായകൻ ലെനിൻ ഭാരതി. അടുത്തിടെ ഒരു ശുചീകരണ തൊഴിലാളിയെയും ദീർഘകാല ആരാധകനെയും രജനികാന്ത് ആദരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലെനിൻ ഭാരതിയുടെ രൂക്ഷ വിമർശനം. ശുചീകരണ തൊഴിലാളികളുടെ അവകാശസമരങ്ങളിൽ രജനികാന്തിൻ്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ്റെ വിമർശനം.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ്റെ ആസ്ഥാനമായ റിപ്പൺ ബിൽഡിംഗിൻ്റെ പ്രവേശന കവാടത്തിൽ ശുചീകരണ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നു എന്നാണ് ലെനിൻ ഭാരതി പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. "അവരുടെ യൂണിഫോം നോക്കി മാത്രം തിരിച്ചറിഞ്ഞാണോ നിങ്ങളുടെ മഹാമനസ്കത പ്രകടിപ്പിക്കുന്നത്? വ്യാജമനുഷ്യസ്നേഹി," ലെനിൻ ഭാരതി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം കളഞ്ഞുകിട്ടിയ 45 പവൻ സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച ശുചീകരണത്തൊഴിലാളിയെയും, വർഷങ്ങളായി അഞ്ച് രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തൻ്റെ ആരാധകനെയും രജനികാന്ത് വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളാണ് ലെനിൻ ഭാരതിയുടെ വിമർശനത്തിന് ആധാരം.
ലെനിൻ ഭാരതിയുടെ ഈ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്തരം ആദരിക്കൽ ചടങ്ങുകൾ രജനികാന്ത് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയാണ് നടത്താറുള്ളതെന്ന വിമർശനവും പൊതുവെ ഉയർന്നിട്ടുണ്ട്.


