- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിം ചേഞ്ചറും പ്രതീക്ഷകൾ തെറ്റിച്ചു; ഇനി ആര്‍സി 16; രാം ചരൺ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ ബിഗ് അപ്ഡേറ്റ് നാളെ പുറത്തിറങ്ങും; അണ്ണാ...ഇതെങ്കിലുമെന്ന് ആരാധകർ
ഹൈദരാബാദ്: വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ശങ്കർ ചിത്രം ഗെയിം ചേഞ്ചർ വലിയ പരാജയമായിരുന്നു തിയറ്ററുകളിൽ. തെലുങ്കില്‍ ഏറെ പിന്തുണയുള്ള താരമായ രാം ചരണ്‍ തന്നെയായിരുന്നു ഗെയിം ചേഞ്ചറിന്റെ നായകൻ. ഇപ്പോഴിതാ, അടുത്ത പടത്തിന്റെ അപ്ഡേറ്റുമായി വന്നിരിക്കുകയാണ് താരം.
'ആര്‍സി 16' എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രം. രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്‍റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരങ്ങൾ. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. അതേ സമയം ചിത്രത്തിന്‍റെ ആദ്യ പ്രധാന അപ്ഡേറ്റ് നാളെ എത്തും. രാം ചരണിന്‍റെ പിറന്നാൾ കൂടിയാണ് അടുത്ത ദിവസം.
കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്.