ബോളിവുഡിൽ ഒരുങ്ങാൻ പോകുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് തിവാരിയാണ്. നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ രൺബീർ കപൂറും സായ് പല്ലവിയുമാണ് പ്രധാനവേഷത്തിലെത്തുന്നത്. രാമായണത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാമനായി രൺബീറും സീതായായി സായ് പല്ലവിയും വേഷമിടും.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയാണ് പോസ്റ്റർ പുറത്ത് വിട്ടത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ പതിപ്പ് 2026 ദീപാവലി ദിനത്തിൽ തീയേറ്ററുകളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം ഭാഗം തൊട്ടടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യും.

രാമായണത്തിൻ്റെ ഐതിഹാസിക കഥയ്ക്ക് ജീവന് പകരാൻ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രാവണനെ അവതരിപ്പിക്കുന്നത് കന്നഡ താരം യഷ് ആണ്. കൈകേയിയായി ലാറ ദത്ത, ഹനുമാൻ ആയി സണ്ണി ഡിയോൾ, മന്താരയായി ഷീബ ചദ്ദ എന്നിവരും വേഷമിടും.