- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലിയ വിട്ടുവീഴ്ചക്ക് തയാറായി; ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്തു; വിവാഹത്തിന് മുമ്പുള്ള നമ്മളെ ഉപേക്ഷിക്കണം; രണ്‍ബീര്‍ കപൂര്‍
മുംബൈ: വിവാഹ ജീവിതത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുപറഞ്ഞു ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. വിട്ടുവീഴ്ച്ചയാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനമെന്ന് രണ്‍ബൂര്‍ പറയുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് സന്തോഷമുള്ള കുടുംബജീവിതത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്ന് പറഞ്ഞത്. പങ്കാളികള്‍ പലതും ത്യജിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കുടുംബജീവതത്തിന്റെ സമവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'കുടുംബജീവിതത്തില്‍ പങ്കാളികള്‍ പരസ്പരം പലതും ഉപേക്ഷിക്കേണ്ടി വരും. നമ്മുടെ വ്യക്തിത്വം നഷ്ടമായേക്കം. വിവാഹശേഷം ആലിയ അവളുടെ വ്യക്തിത്വം ഉപേക്ഷിക്കാന്‍ തയാറായി. ഞങ്ങള്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്തു. ഏതൊരു വിവാഹത്തിലും ഇതുതന്നെയാണ് നടക്കുന്നത്. വിവാഹത്തിന് മുമ്പുള്ള നമ്മളെ ഉപേക്ഷിക്കണം. നിങ്ങള്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്യണം. പലതും ത്യജിക്കേണ്ടതുണ്ട്- രണ്‍ബീര്‍ പറഞ്ഞു.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14 നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട് . വിവാഹ ശേഷവും ആലിയ സിനിമയില്‍ സജീവമാണ്.