- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന 'തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'; ട്രെയ്ലർ പുറത്ത്
കൊച്ചി: റീമ കല്ലിങ്കലിനെ കേന്ദ്ര കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യർ അവരുടെ വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് യാഥാർത്ഥ്യങ്ങളെ വ്യാഖ്യാനിക്കുന്ന കാലഘട്ടത്തെക്കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ റിമ കല്ലിങ്കലിനോടൊപ്പം സരസ ബാലുശ്ശേരിയും പ്രധാന വേഷത്തിലെത്തുന്നു. ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയാണ്. സെയ്‌ദ് അബാസ് സംഗീതം നൽകിയിരിക്കുന്നു. വസ്ത്രാലങ്കാരം ഗായത്രി കിഷോർ, പ്രൊസ്റ്റെറ്റിക് ആൻഡ് മേക്കപ്പ് സേതു ശിവനന്ദൻ, അഷ്‌റഫ് എന്നിവരാണ് ചെയ്തിരിക്കുന്നത്. സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായരും സൗണ്ട് മിക്സിങ് ജോബിൻ രാജും നിർവഹിക്കുന്നു.
സൗണ്ട് ഡിസൈൻ സജിൻ ബാബു, ജുബിൻ രാജു എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജിത് സാഗറും ലൈൻ പ്രൊഡ്യൂസർ സുഭാഷ് സണ്ണിയും ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) ആണ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത്. എ.എസ്. ദിനേശ് ആണ് പി.ആർ.ഒ. ചിത്രം ഒക്ടോബർ 16 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.