- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരസ്‌കാരം ദൈവ നര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു; എന്റെ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി; ദേശീയ പുരസ്കാര നേട്ടത്തില്‍ ഋഷഭ് ഷെട്ടി
മംഗളുരു: ദേശീയ സിനിമ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവാര്‍ഡാണ് ഋഷഭ് ഷെട്ടിയുടേത്. കാന്താരയിലെ അഭിനയത്തിലാണ് മികച്ച നടനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് ഋഷഭ് ഷെട്ടി. സിനിമയുടെ ഭാഗമായ എല്ലാവരോടും നടന്‍ നന്ദി അറിയിച്ചു. ദേശീയ പുരസ്‌കാരം കന്നഡയിലെ ദൈവ നര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നെന്നും ഋഷഭ് പറഞ്ഞു.സോഷ്യല്‍മീഡിയയിലൂടെയാണ് നടന്‍ നന്ദി അറിയിച്ചത്. 'കാന്താരയ്ക്കുള്ള ഈ ദേശീയ അവാര്‍ഡിന്റെ ബഹുമതിയില്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു. എന്റെ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി […]
മംഗളുരു: ദേശീയ സിനിമ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവാര്‍ഡാണ് ഋഷഭ് ഷെട്ടിയുടേത്. കാന്താരയിലെ അഭിനയത്തിലാണ് മികച്ച നടനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് ഋഷഭ് ഷെട്ടി. സിനിമയുടെ ഭാഗമായ എല്ലാവരോടും നടന്‍ നന്ദി അറിയിച്ചു. ദേശീയ പുരസ്‌കാരം കന്നഡയിലെ ദൈവ നര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നെന്നും ഋഷഭ് പറഞ്ഞു.സോഷ്യല്‍മീഡിയയിലൂടെയാണ് നടന്‍ നന്ദി അറിയിച്ചത്.
'കാന്താരയ്ക്കുള്ള ഈ ദേശീയ അവാര്‍ഡിന്റെ ബഹുമതിയില്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു. എന്റെ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച്, സാങ്കേതിക വിദഗ്ദരുടെയും ഹോംബാല ഫിലിംസിനും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുകയാണ്. പ്രേക്ഷകരും ഈ സിനിമയെ മനോഹരമാക്കി.
പ്രേക്ഷകരുടെ പിന്തുണ എന്നില്‍ ആഴത്തിലുള്ള ഉത്തരവാദിത്തബോധമാണ് നിറയ്ക്കുന്നത്. ഇതിലും മികച്ച സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യും.
അങ്ങേയറ്റം ആദരവോടെ ഈ പുരസ്‌കാരം നമ്മുടെ കന്നഡ പ്രേക്ഷകരായ ദൈവ നര്‍ത്തകര്‍ക്കും അപ്പു സാറിനും ഞാന്‍ സമര്‍പ്പിക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഈ നിമിഷത്തില്‍ എത്തിയതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.'- ഋഷഭ് കുറിച്ചു.
അവിസ്മരണീയമായ പ്രകടനമാണ് കാന്താരയില്‍ ഋഷഭ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ കാതല്‍ നഷ്ടപ്പെടുത്താതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതില്‍ വിജയിച്ചതിനുള്ള പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം ഋഷഭിന് ലഭിച്ചത്.