തിരുവനന്തപുരം: മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്സില്‍ തിരിച്ചെത്താനൊരുങ്ങി റോബര്‍ട്ട് ഡൗണി ജെ.ആര്‍. ഡോക്ടര്‍ ഡൂം എന്ന കോമിക്ക് കഥാപാത്രമായിട്ടായിരിക്കും റോബര്‍ട്ട് എത്തുക.അവഞ്ചേഴ്സ്:ഡൂംസ് ഡേ (മെയ് 2026), അവഞ്ചേഴ്സ് സീക്രട് വാര്‍സ് (മെയ് 2027) എന്നീ സിനിമകളില്‍ അദ്ദേഹമെത്തും. സാന്‍ ഡിയാഗൊ കോമിക്ക് കോണിലെ മാര്‍വെല്‍ പാനലില്‍ വെച്ചായിരുന്നു ഡൗണിയുടെ തിരിച്ചുവരവ് അനൗണ്‍സ് ചെയ്തത്.

മാര്‍വെല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡൗണി മാര്‍വെല്ലിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. 2019ല്‍ റിലീസായ അവഞ്ചേഴ്സ് എന്‍ഡ് ഗെയ്മിന് ശേഷം മാര്‍വെല്‍ സിനിമാറ്റിക്ക് യൂണിവേഴ്സില്‍ നിന്നും താരം വിരമിച്ചിരുന്നു.പത്ത് വര്‍ഷത്തോളം അയണ്‍ മാന്‍ ആയി വേഷമിട്ട താരം എം.സി.യുവിന് വലിയൊരു അടിത്തറ തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് വിരമിച്ചതിന് ശേഷം ഡോക്ടര്‍ ഡൂമായാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

റസ്സോ ബ്രദേഴ്സിലെ ആന്‍ന്തണി റസ്സോയാണ് ഇക്കാര്യം അനൗണ്‍സ് ചെയ്തത്. 1962ല്‍ സ്റ്റാന്‍ ലീയും ജാക്ക് കിര്‍ബിയും സൃഷ്ടിച്ച കോമിക്കാണ് ഡോക്ടര്‍ ഡൂം. ഫന്റ്‌റാസറ്റിക്ക് ഫോര്‍ കോമിക്ക് സീരീസിലെ പ്രധാന വില്ലനാണ് ഈ കഥാപാത്രം.ഡൗണിയുടെ കഥാപാത്രം അയണ്‍മാനുമായി ബന്ധം കാണുവോ അതോ വ്യത്യസ്ത കാലഘട്ടത്തില്‍ നടക്കുന്ന കഥയാണോ എന്നൊക്കെ അറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍.