- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി കരിയര്‍ ഉണ്ടാക്കിയെടുത്ത ആളാണ് ആരതി; ഞാന്‍ വേണമോ വേണ്ടയോ എന്ന് ആരതിക്ക് തീരുമാനം; എല്ലാവരും ശ്രമിക്കുന്നത് തങ്ങളെ പിരിക്കാനെന്ന് റോബിന്‍
തിരുവനന്തപുരം: ബിഗ്ബോസിലുടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍.ഒരു അഭിമുഖത്തിനിടെ അവതാരകയായ ആരതി പൊടിയെ കണ്ടുമുട്ടിയതും അവരുടെ പ്രണയവും തുടര്‍ന്ന് വിവാഹതീരുമാനവുമൊക്കെ ആരാധകര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുമാണ്.എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ പിരിയാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരണങ്ങളും ഉണ്ടായിരുന്നു.പക്ഷെ അവയൊക്കെയും ഊഹാപോഹങ്ങളാണെന്ന് പറഞ്ഞ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്.
ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍.ഞങ്ങള്‍ പിരിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് എന്നും സ്വന്തമായി കരിയര്‍ വളര്‍ത്തിയെടുത്ത ആരതിയെപ്പോലെ ഒരാള്‍ക്ക് ഞാന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയുമെന്നാണ് റോബിന്‍ പറയുന്നത്.റോബിന്റെ വാക്കുകള്‍-
"സ്വന്തമായി കരിയറുണ്ടാക്കിയെടുത്ത, വ്യക്തിത്വമുള്ള ആളാണ് ആരതി.ഞാന്‍ വേണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ എന്നെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതല്ല. പിരിയിപ്പിക്കാന്‍ ആളുകള്‍ ഒരുപാട് പേര് ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും ഗൗനിക്കുന്നില്ല. അതിനെയൊക്കെ ഗൗനിക്കാന്‍ പോയാല്‍ നമ്മുടെ സമയം വെറുതേ പോകും എന്നേയുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ കുടുംബവും സന്തോഷത്തിലാണ്" എന്നും റോബിന്‍ പറയുന്നുണ്ട്.
ഞാനും ആരതിയും ഉടനെ തന്നെ വിവാഹം കഴിക്കും.തീയ്യതിയൊക്കെ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ വിവാഹം എന്നാണെന്ന് ഒരിക്കലും നേരത്തെ പ്രഖ്യാപിക്കില്ല. വിവാഹത്തിന് തൊട്ടുമുമ്പ് മാത്രമേ അക്കാര്യം വെളിപ്പെടുത്തുകയുള്ളൂവെന്നും റോബിന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റോബിന്‍ പറയുന്നത്.
"ഞങ്ങള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ പോയില്ല. ആരതി ഇവിടെ തന്നെ ഇരിപ്പുണ്ട്. അതോടെ ആ സംശയം തീര്‍ന്നുവല്ലോ. ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ല. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തുകൊണ്ടായിരിക്കാം അത്? വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ" എന്നുമാണ് റോബിന്‍ പറയുന്നത്.