- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു ലുക്കിങ്ങ്..സോ ഹോട്ട് മാൻ; ഒരു ചുവന്ന ലിപിന്റെ ഇമോജിയും കൂടിയിട്ട് ചെറുപ്പക്കാരുടെ ക്രഷ് നായിക രുക്മിണി; ഞെട്ടിപ്പിക്കുന്ന കമന്റ് അർജുൻ രാധാകൃഷ്ണന്റെ പോസ്റ്റിന് താഴെ

പ്രേക്ഷകശ്രദ്ധ നേടിയ നടി രുക്മിണി വസന്ത്, മലയാള നടൻ അർജുൻ രാധാകൃഷ്ണന്റെ പഴയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്ക് നൽകിയ ചില കമന്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. 2015-ൽ അർജുൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ 'സോ ഹോട്ട്' എന്ന് രുക്മിണി കുറിച്ചതാണ് പ്രധാനമായും ശ്രദ്ധ നേടുന്നത്. റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഈ പഴയ കമന്റുകൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നത്.
അർജുൻ രാധാകൃഷ്ണൻ 2015-ൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ, ചിത്രം പങ്കുവെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് 'സോ ഹോട്ട്' എന്ന കമന്റ് രുക്മിണി വസന്ത് രേഖപ്പെടുത്തിയത്. ഇത് കൂടാതെ, മറ്റ് രണ്ട് ചിത്രങ്ങളിൽ 'സമ്പാദി ട്രൈയിങ്ങ് ടൂ ഹാർഡ്' എന്നും ഒരു ചുവന്ന ലിപിന്റെ ഇമോജിയും രുക്മിണി കമന്റ് ചെയ്തിട്ടുണ്ട്. ഈ പഴയ പോസ്റ്റുകളിലേക്ക് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ഇപ്പോൾ രുക്മിണിയുടെ കമന്റുകൾ അന്വേഷിച്ചെത്തുന്നത്.
'സപ്ത സാഗരദാച്ചേ എല്ലോ', 'മദ്രാസി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രുക്മിണി വസന്ത്, 'കാന്താര ചാപ്റ്റർ 1 എ ലെജൻഡ്' എന്ന ചിത്രത്തിലെ കനകാവതി എന്ന കഥാപാത്രത്തിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിയത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യണിലധികം ഫോളോവേഴ്‌സുള്ള രുക്മിണി, നിലവിൽ യഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


