കൊച്ചി: സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രം 'ലാ ടൊമാറ്റിന' പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ പ്രദർശനം ആരംഭിച്ചു. ജോയ് മാത്യു, കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 സെപ്റ്റംബറിലാണ് തിയറ്ററുകളിൽ എത്തിയത്. പിന്നീട് ആമസോൺ പ്രൈം വീഡിയോയിലൂടെയും ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ടി. അരുൺ കുമാറിന്റെ ഇതേ പേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

അരുൺ കുമാർ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം. ആണ് ചിത്രം നിർമിച്ചത്. രമേശ് രാജ്, മരിയ തോംസൺ, ഹരിലാൽ രാജഗോപാൽ, സജീവൻ താണപ്പാടം, കൊരട്ടിപ്പറമ്പിൽ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മഞ്ജുലാൽ ഛായാഗ്രഹണവും വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിഎഫ്എക്‌സ് മജു അൻവർ ആണ്.

ശ്രീവത്സൻ അന്തിക്കാട് കലാസംവിധാനവും കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയനും മേക്കപ്പ് പട്ടണം ഷായും നിർവഹിച്ചു. സന്തോഷ് വാര്യർ, ഇസ്മയിൽ കരുവാക്കുണ്ട് എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനർമാർ. അർജുൻ വി. അക്ഷയയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്ദീപ് സുധ (മലയാളം), ഡോ. ബെജി ജൈസൺ (ഇംഗ്ലീഷ്) എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. അർജുൻ വി. അക്ഷയയും കാതെറിനും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കൃഷ്ണനുണ്ണി (സൗണ്ട് മിക്സ് & ഡിസൈൻ), സതീഷ് ബാബു (സൗണ്ട് പ്രീമിക്സ്), രാജ് മാർത്താണ്ഡം (ഫോളി ആർട്ടിസ്റ്റ്), റിച്ചാർഡ് ചേതന (സൗണ്ട് എൻജിനീയർ) എന്നിവരാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തത്. വിനോദ് വിജയൻ-ഫിലിമയൻ (ട്രെയ്‌ലർ), യുഗേന്ദ്രൻ (കളറിസ്റ്റ്), നരേന്ദ്രൻ കൂടൻ (സ്റ്റിൽസ്), ദിലീപ് ദാസ്, ഷൈൻ ചവറ (പോസ്റ്റർ ഡിസൈൻ) എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'ലാ ടൊമാറ്റിന' തിയറ്ററുകളിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ മനോരമ മാക്സിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഈ ചിത്രം.