- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തട്ടിക്കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു';'പിന്നാലെ പരിഭ്രാന്തനായി സൽമാൻ പുറത്തേക്ക് ഓടി'; 'ആരാണ് അന്ന് വിളിച്ചതെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല'; സൽമാൻ ഖാന് അധോലോക ഭീഷണിയും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ കാമുകി
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ ബിഷ്ണോയി സംഘത്തിന്റെ ഭീഷണികളും വധശ്രമങ്ങളും തുടരുകയാണ്. ഒരു മാൻ വേട്ടയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഭീഷണികൾ കാലം ഇത്ര കടന്നുപോയിട്ടും ഭീഷണികൾ സൽമാനെ വിട്ട് പോകുന്നില്ല. നിലവിൽ ഇപ്പോൾ ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്നതിനാൽ അദ്ദേഹത്തിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ സൽമാൻ ഖാന് അധോലക സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻകാല കാമുകിയായ സോമി അലി. സൽമാന് വന്ന ഭീഷണി കോളിനെക്കുറിച്ച് നടി തുറന്നുപറഞ്ഞിരിക്കുന്നത്. 90 കാലഘട്ടത്തിൽ സൽമാൻ ഖാന്റെ കാമുകിയായിരുന്നു സോമി അലി.
സൽമാന് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യം സോമി ഒടുവിൽ വിവരിച്ചു. പ്രണയത്തിലായിരുന്ന മൂന്ന് വർഷക്കാലം സൽമാൻ ഖാനോടൊപ്പം അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലാണ് താമസിച്ചു വന്നത്. ഒരിക്കൽ തങ്ങളുടെ ബെഡ്റൂമിലെ ലാൻഡ്ഫോണിലേക്ക് ഒരു കോൾ വന്നു. മറുവശത്തുള്ള അജ്ഞാത വ്യക്തി തന്നെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. “സൽമാനോട് പറഞ്ഞേക്കു സോമി അലിയെ ഞങ്ങൾ തട്ടിക്കൊണ്ടുപോകുമെന്ന് “എന്നാണ് വിളിച്ചയാൾ പറഞ്ഞത്, സോമി അലി തുറന്നുപറഞ്ഞു.
ഉടനെ അദ്ദേഹം പരിഭ്രാന്തനായി പുറത്തേക്ക് പോയി. പക്ഷെ എങ്ങനെയോ ആ പ്രശ്നം അദ്ദേഹം പരിഹരിച്ചു. ആ ഭീഷണി സന്ദേശം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല. അധോലോകത്തുനിന്ന് ആരാണ് അന്ന് വിളിച്ചതെന്ന് പിന്നീട് പലവട്ടം അറിയാൻ ശ്രമിച്ചുവെന്നും എന്നാൽ ഇക്കാര്യങ്ങൾ അറിയാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു സൽമാന്റെ മറുപടിയെന്നും സോമി അഭിമുഖത്തിൽ വ്യക്തമാക്കി.