- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഭാഗങ്ങള്‍ വേഗം പൂര്‍ത്തിയാക്കണം.. ഇനി ജീവിതം കൂടുംബത്തോടൊപ്പം; വിവാഹമോചനം ഒഴിവാക്കാന്‍ സാമന്ത അവസാനം വരെ ശ്രമിച്ചു; നിര്‍മ്മാതാവ്
ഹൈദരാബാദ്: നാഗചൈതന്യയുടെ രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയുമായുള്ള മുന്‍വിവാഹം വിവാഹം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.ആദ്യവിവാഹം പ്രവചിച്ച ജോത്സ്യന്റെ പുതിയ പ്രവചനം കഴിഞ്ഞ ദിവസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.ഇപ്പോഴിത സാമന്തയും നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ നിര്‍മ്മാതാവ്.നാഗചൈതന്യുയുമായുള്ള വിവാഹമോചനം ഒളിവാക്കാന്‍ സാമന്ത അവസന നിമിഷം വരെ ശ്രമിച്ചിരുന്നുവെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.എന്നിട്ടും അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2023-ല്‍ സാമന്ത അഭിനയിച്ച 'ശാകുന്തളം' എന്ന ചിത്രം സംവിധാനം ചെയ്തത് ഗുണശേഖറാണ്.അദ്ദേഹത്തിന്റെ മകള്‍ […]
ഹൈദരാബാദ്: നാഗചൈതന്യയുടെ രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞതോടെ സാമന്തയുമായുള്ള മുന്‍വിവാഹം വിവാഹം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.ആദ്യവിവാഹം പ്രവചിച്ച ജോത്സ്യന്റെ പുതിയ പ്രവചനം കഴിഞ്ഞ ദിവസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.ഇപ്പോഴിത സാമന്തയും നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ നിര്‍മ്മാതാവ്.നാഗചൈതന്യുയുമായുള്ള വിവാഹമോചനം ഒളിവാക്കാന്‍ സാമന്ത അവസന നിമിഷം വരെ ശ്രമിച്ചിരുന്നുവെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.എന്നിട്ടും അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2023-ല്‍ സാമന്ത അഭിനയിച്ച 'ശാകുന്തളം' എന്ന ചിത്രം സംവിധാനം ചെയ്തത് ഗുണശേഖറാണ്.അദ്ദേഹത്തിന്റെ മകള്‍ നീലിമ ഗുണ ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിരുന്നു. 2021-ല്‍, സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ശാകുന്തളം പ്രൊജക്ടിനായി ഇവര്‍ സാമന്തയെ സമീപിച്ചത്. കഥ ചര്‍ച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരിട്ട് കണ്ടു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍ ജൂലൈയ്ക്കും ഓഗസ്റ്റ് അവസാനത്തിനും ഇടയില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നാണ് സാമന്ത അഭ്യര്‍ത്ഥിച്ചത്.ശേഷം തനിക്ക് ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നും സാമന്ത പറഞ്ഞതായി നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു.മൂന്ന് മാസത്തിനുള്ളില്‍ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി.
എന്നാല്‍ ഡൈവോഴ്സിനെക്കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത്. അവസാന നിമിഷം വരെ ഈ ബന്ധത്തിനായി സാമന്ത നിന്നിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നുമാണ് നീലിമ പറഞ്ഞത്.വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും മനസ്സ് തുറന്നിട്ടില്ല.
2017ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.അന്നത്തെ വേര്‍പിരിയലിന് ശേഷം സാമന്ത വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാകുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു.ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.