- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്കില്‍ ഞാനിപ്പൊ ഹോളിവുഡിലെത്തിയേനെ; ഗ്ലാമര്‍ ഫോട്ടോഷൂട്ടിലെ വിമര്‍ശനത്തിന് മറുപടിയുമായി സാനിയ; മിക്കവരും ഏത് നല്ലതിലും കുറ്റം മാത്രം കാണുന്നു
തിരുവനന്തപുരം: ഡാന്‍സ് റിയാലിറ്റി ഷോയിലുടെ വന്ന് ചുരുക്കമാണെങ്കിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍.'ബാല്യകാലസഖി' എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി 'ക്വീന്‍' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു നടി ലൂസിഫറിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു.എന്നാല്‍ സിനിമകളെക്കാള്‍ താരം ഇപ്പോള്‍ ശ്രദ്ധിക്കുന്നത് മോഡലിങ്ങ് രംഗത്താണ്.
മോഡലിങ്ങിന്റെ ഭാഗമായി സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്ന ചിത്രത്തിലൂടെ ഈ പ്ലാറ്റ്ഫോമിലും താരത്തിന് ഏറെ ആരാധകരെ സൃഷ്ടിക്കാനായി.കൂടുതല്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ആയ മിക്ക ഫോട്ടോകളും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയ്ക്ക് വഴിവെക്കാറുമുണ്ട്.ഇതിനൊപ്പം തന്നെ ഫോട്ടോയ്ക്ക്
താഴെയും ചിലര്‍ അധിക്ഷേപകരമായ കമന്റുകള്‍ ഇടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സാനിയ.'സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ട്. സിനിമയില്‍ അവസരം കിട്ടാനാണ് ഡ്രസിന്റെ നീളം കുറയ്ക്കുന്നത് എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേ പറയാനുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കില്‍ ഹോളിവുഡില്‍ എത്തുമായിരുന്നല്ലേ. ഏത് നല്ലതിന്റെയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേര്‍ക്കും താല്പര്യം.അതുനോക്കി ജീവിക്കാനാകില്ല' എന്നാണ് വിഷയത്തില്‍ സാനിയ നിലപാട് വ്യക്തമാക്കുന്നത്.
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.കമന്റുകള്‍ അന്നും ഇന്നും നോക്കാറില്ലെന്നും താരം പറയുന്നു.പിന്നെ ട്രോള്‍ നല്ലതാണ്.. അതുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതെന്നും സാനിയ വിശദമാക്കുന്നു.