- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാഴ 2' വിജയത്തിന് പിന്നാലെ സവിൻ സാ; അടുത്ത ചിത്രം ശ്രീ ഗോകുലം മൂവീസിനൊപ്പം; ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ പ്രോജക്റ്റിന്റെ വിശേഷങ്ങൾ ഉടൻ പുറത്തുവിടും

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സവിൻ സാ ആണ്. ബോക്സ് ഓഫീസിൽ തരംഗമായി തുടരുന്ന 'വാഴ 2' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച സവിന്റെ രണ്ടാമത്തെ ചിത്രമാണിത്.
പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വൻ ബജറ്റിലും മികച്ച താരനിരയോടെയും ഒരുങ്ങുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് ഏറെ ആവേശം നൽകുന്നതാണ് ഈ പുതിയ പ്രഖ്യാപനം.
നിലവിൽ വമ്പൻ പ്രോജക്റ്റുകളുടെ ഒരു നിരതന്നെ ശ്രീ ഗോകുലം മൂവീസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'കത്തനാർ', എസ്.ജെ. സൂര്യയുടെ 'കില്ലർ', സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ', വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'L367' എന്നിവയാണ് വരാനിരിക്കുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.


