ജാക്കി ചാനെപ്പോലെ മകന് ആര്യന് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം; അനുഭവം പറഞ്ഞ് ഷാറൂഖ് ഖാന്
മുംബൈ: ഷാറൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹോളിവുഡ് താരം ജാക്കി ചാന്. ഏഷ്യയിലെ സിനിമ ലോകത്തെ ഭരിക്കുന്നവരുടെ ഗണത്തിലാണ് ഈ രണ്ട് സൂപ്പര്‍താരങ്ങളും. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് ഷാരൂഖ്. വളരെ നല്ല മനുഷ്യനും അതുപോലെ തന്റെ പ്രിയപ്പെട്ട അഭിനേതാവുമാണ് ജാക്കി ചാന് എന്നാണ് നടന് പറയുന്നത്. കൂടാതെ മകന് ആര്യനെ ജാക്കി ചാനെ പോലെയാകാന്‍ തയ്ക്വോണ്ടോ പരിശീലിപ്പിച്ചെന്നും ലൊകാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ പറഞ്ഞു. 'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാവാണ് ജാക്കി ചാന്. അദ്ദേഹം […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ഷാറൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹോളിവുഡ് താരം ജാക്കി ചാന്. ഏഷ്യയിലെ സിനിമ ലോകത്തെ ഭരിക്കുന്നവരുടെ ഗണത്തിലാണ് ഈ രണ്ട് സൂപ്പര്‍താരങ്ങളും. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് ഷാരൂഖ്. വളരെ നല്ല മനുഷ്യനും അതുപോലെ തന്റെ പ്രിയപ്പെട്ട അഭിനേതാവുമാണ് ജാക്കി ചാന് എന്നാണ് നടന് പറയുന്നത്. കൂടാതെ മകന് ആര്യനെ ജാക്കി ചാനെ പോലെയാകാന്‍ തയ്ക്വോണ്ടോ പരിശീലിപ്പിച്ചെന്നും ലൊകാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ പറഞ്ഞു.
'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാവാണ് ജാക്കി ചാന്. അദ്ദേഹം വളരെ രസികനാണ്. കൂടാതെ ശരീരവും നല്ലതുപോലെ സംരക്ഷിക്കും.അദ്ദേഹം എന്നെ പ്രചോദപ്പിച്ചുകൊണ്ടിരിക്കുകാണ്. എന്റെ മകന് ആര്യന് ജനിച്ചപ്പോള്‍ ജാക്കി ചാനെ പോലെയൊക്കെ എനിക്ക് തോന്നി. അദ്ദേഹത്തെ പോലെ വളരുമെന്ന് കരുതിയത്. ഞാന്‍ അവനെ തയ്ക്വോണ്ടോ അഭ്യസിപ്പിച്ചു. അവന് ജാക്കി ചാന് ആകണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഇത് വളരെ സത്യസന്ധമായി പറയുന്നതാണ്.
ഒരു മൂന്ന് -നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സൗദിയില്‍ വെച്ച് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എളിമയുള്ള വളരെ നല്ല മനുഷ്യനാണ്. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റോറന്റ് തുടങ്ങാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു'- കിങ് ഖാന് കൂട്ടിച്ചേര്‍ത്തു.