- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ആര് എന്ത് പറഞ്ഞാലും ശരി.. ജനുവരി 9ന് ഞങ്ങൾ ആഘോഷിക്കും; അത് കഴിഞ്ഞ് എന്റെ പടം വന്ന് കാണൂ; ക്ലാഷ് റിലീസിൽ ശിവകാർത്തികേയൻ
തമിഴ് സൂപ്പർതാരം വിജയിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ജനനായകൻ' റിലീസ് പ്രതിസന്ധിയിൽ തുടരവെ, ശിവകാർത്തികേയന്റെ 'പരാശക്തി'യുമായുള്ള ക്ലാഷ് വിവാദത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ രംഗത്ത്. ജനുവരി 9-ന് 'ജനനായകൻ' ആഘോഷിക്കാനും തൊട്ടടുത്ത ദിവസം തന്റെ ചിത്രം 'പരാശക്തി' കാണാനും ആരാധകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. 'ആര് എന്ത് പറഞ്ഞാലും ഈ പൊങ്കൽ ഒരു 'അണ്ണൻ തമ്പി പൊങ്കൽ' ആയിരിക്കും' എന്നും താരം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയിയുടെ അവസാന ചിത്രമായി ഒരുങ്ങുന്ന 'ജനനായകൻ' ജനുവരി 9-ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് 27 കട്ടുകൾ നിർദ്ദേശിക്കുകയും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ വെള്ളിയാഴ്ച രാവിലെ കോടതി വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ വിജയുടെ വിടവാങ്ങൽ ചിത്രം തിയറ്ററുകളിൽ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ഈ സാഹചര്യത്തിൽ, 'ജനനായകൻ', 'പരാശക്തി' എന്നീ ചിത്രങ്ങളുടെ ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട് ശിവകാർത്തികേയനെതിരെ വിജയ് ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനോടാണ് താരം പ്രീ-റിലീസ് പരിപാടിയിൽ പ്രതികരിച്ചത്.
"ജനുവരി 9-ന് എല്ലാവരും തിയറ്ററിൽ പോയി 'ജനനായകൻ' സെലിബ്രേറ്റ് ചെയ്യണം. 33 വർഷം ഇൻഡസ്ട്രിയിൽ നമ്മളെ എല്ലാവരേയും എന്റർടെയിൻ ചെയ്യിച്ചയാൾ, അവസാനമായി നമ്മളെ എന്റർടെയിൻ ചെയ്യിക്കുകയാണ്. അത് 9-ന് നമ്മൾ എല്ലാവരും പോയി സെലിബ്രേറ്റ് ചെയ്യും. അതിന്റെ അടുത്ത ദിവസം അതായത് ജനുവരി 10-ന് നമ്മുടെ സിനിമ കാണാൻ പോകു. 'പരാശക്തി'യെ സെലിബ്രേറ്റ് ചെയ്യൂ. ആര് എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ സംബന്ധിച്ച് ഈ പൊങ്കൽ അണ്ണൻ തമ്പി പൊങ്കലാണ്," അത് കഴിഞ്ഞ് എന്റെ പടം വന്ന് കാണൂ..എന്ന് ശിവകാർത്തികേയൻ പറഞ്ഞു.




