കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലിന്റെ വിവാഹ സത്കാരത്തിൽ താരങ്ങളായ പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് ശ്രദ്ധേയമായി. വിവാഹമോചിതരായ ഇരുവരും ഒരുമിച്ചെത്തിയതും മോഹൻലാലിനൊപ്പം ചിത്രങ്ങൾക്കെത്തിയതും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

കൊച്ചി കളമശ്ശേരിയിലെ ദി ഗ്രൗണ്ട്‌സ് ചക്കോളാസ് മിൽ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹ സത്കാരം നടന്നത്. പ്രിയദർശനും ലിസിയും ഒരേ കാറിലാണ് വേദിയിലെത്തിയത്.

ഇവരെ സിബി മലയിലും സംവിധായകൻ സത്യൻ അന്തിക്കാടും ചേർന്ന് സ്വീകരിച്ചു. വധൂവരന്മാരെ ആശംസകൾ അറിയിച്ചശേഷം വേദിയിൽനിന്ന് പ്രിയദർശന്റെ കൈപിടിച്ച് ലിസി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പമുള്ള ഇരുവരുടെയും ചിത്രം ആരാധകർ ഏറ്റെടുത്തു.