- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററില്‍ എത്തിയപ്പോള്‍ വമ്പന്‍ ഫ്ലോപ്പായി; സല്‍മാന്‍ ഖാന്റെ 'സിക്കന്ദര്‍' ഒ.ടി.ടിയിയില്‍ സ്ട്രീമിങ് തുടങ്ങി
സല്‍മാന്‍ ഖാന്റെ 'സിക്കന്ദര്‍' ഒ.ടി.ടിയിയില്‍ സ്ട്രീമിങ് തുടങ്ങി
മുംബൈ: സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്തിയ സിക്കന്ദര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായെത്തിയ സിനിമ തീയറ്ററില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്ലിലൂടെയാണ് സിക്കന്ദര്‍ സ്ട്രീം ചെയ്യുന്നത്. സഞ്ജയ് രാജ്‌കോട്ട് എന്ന കഥാപാത്രമായി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. നാല് വര്‍ഷത്തിന് ശേഷം എ.ആര്‍ മുരുകദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് സിക്കന്ദര്‍.
ബോളിവുഡില്‍ ഏറ്റവും ഫാന്‍ ബേസുള്ള നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പലപ്പോഴും പല സിനിമകളിലെയും പരാജയങ്ങള്‍ സല്‍മാന്‍ ഖാനെയും ആരാധകരെയും നിരാശാരാക്കി. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്‌സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാന്‍ സാധിച്ചില്ല. സല്‍മാന്‍ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു.
റിലീസിന് മുമ്പ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായി. തമിഴ്റോക്കേഴ്സ്, തമിഴ്എം.വി എന്നീ വെബ്സൈറ്റുകള്‍ക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. സബ്‌ടൈറ്റില്‍ ഉള്‍പ്പെടെയുള്ള എച്ച്.ഡി പ്രിന്റ് ആണ് പ്രചരിച്ചത്. സല്‍മാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറില്‍ അണിനിരക്കുന്നത്.
സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മിച്ചത്. സന്തോഷ് നാരായണന്‍ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.