- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരം നിറയെ മുറിവുമായി നിൽക്കുന്ന സന്ദീപ് റെഡ്ഡിയുടെ അടുത്ത നായകൻ; 'വാ'യിലിരിക്കുന്ന സിഗരറ്റിനെ കത്തിച്ചുകൊടുക്കുന്ന നായിക; ചർച്ചയായി 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
"അനിമൽ" എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അണിയിച്ചൊരുക്കുന്ന പ്രഭാസ് ചിത്രം 'സ്പിരിറ്റി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ചിത്രത്തിൽ തൃപ്തി ദിമ്രിയാണ് നായികയായി എത്തുന്നത്. കൊറിയൻ സൂപ്പർ താരം ഡോൺ ലീയും 'സ്പിരിറ്റി'ന്റെ ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രഭാസ് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നും സൂചനകളുണ്ട്. 600 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ടി-സീരീസും സന്ദീപ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് നിർമ്മിക്കുന്നത്.
അതേസമയം, പ്രഭാസിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം 'രാജാ സാബ്' ആണ്. മാരുതി സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലറിൽ ഐതിഹ്യങ്ങളും മിത്തുകളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും സമന്വയിക്കുന്നു. ചിത്രത്തിൽ പ്രഭാസ് ഇരട്ടവേഷത്തിലെത്തുന്നു. സഞ്ജയ് ദത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി.ജി. വിശ്വപ്രസാദാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.




