ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ അപ്ഡേറ്റുകള്‍ക്ക് തുടക്കം.ചിത്രത്തിലെ ദയാല്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ആദ്യം പുറത്തെത്തിയത്. മലയാളത്തില്‍ നിന്ന്
സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടര്‍ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.

സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണാവുന്നത്.ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം.എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാല്‍ എന്നത് ഉറപ്പാണ്.38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്.

സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തിയേക്കും.നേരത്തെ കൂലിയില്‍ അഭിനയിക്കാന്‍ ഫഹദ് ഫാസിലിനെയും നാഗാര്‍ജുനയെയും അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഇരുവരും വേറെ പ്രൊജക്ടുകളില്‍ ആയതിനാല്‍ വിസമ്മതിച്ചു എന്നുമാണ് വിവരം.