- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ എന്നാണോ നിങ്ങള്‍ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? 'അഡോളസെന്‍സി'ന് ഗംഭീരം പ്രതികരണം, ഞെട്ടലോടെ മേക്കേഴ്സ്
കൗമാരപ്രായത്തിലുള്ള കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹോളിവുഡ് വെബ് സീരീസ് ‘അഡോളസെന്‍സ്’ ഇന്ത്യയിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 13ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സീരിസ് പുറത്തിറങ്ങിയത്. സീരീസിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയില്‍ പ്രതികരിച്ചിരിക്കുകയാണ് അഡോളസെന്‍സിന്റെ എഴുത്തുകാരനും അഭിനേതാവുമായ സ്റ്റീഫന്‍ ഗ്രഹാം.
”എന്റെയൊരു സുഹൃത്തില്‍ നിന്നാണ് അഡോളസെന്‍സ് ഇന്ത്യയില്‍ ഇത്രയും വലിയ ഹിറ്റാണെന്ന് ഞാന്‍ അറിയുന്നത്. അദ്ദേഹം എന്നോട് ഈ കാര്യം പറയുമ്പോള്‍, നിങ്ങള്‍ ഇന്ത്യ എന്നാണോ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? എന്നായിരുന്നു എന്റെ പ്രതികരണം”’ എന്നാണ് സ്റ്റീഫന്‍ ഗ്രഹാം പറയുന്നത്.
അതേസമയം, 13 വയസ് പ്രായമായ ഒരാണ്‍കുട്ടി അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തുന്നു. കളിച്ചു നടക്കേണ്ട പ്രായത്തില്‍ എന്തിന് ഈ കൊടുംക്രൂരകൃത്യം ചെയ്തു എന്നതാണ് ചോദ്യം. അതിന് ഉത്തരം നല്‍കുന്ന സീരീസ്, ഇന്ന് നമ്മുടെ നാട് കടന്നുപോകുന്ന സാമൂഹിക അവസ്ഥയുടെ പച്ചയായ ആവിഷ്‌കാരം കൂടിയാണ്.
നാല് എപ്പിസോഡുകള്‍ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചത്. സീരിസിലെ പ്രധാന കഥാപാത്രമായ ജെയ്മിയെ അവതരിപ്പിച്ച ഓവന്‍ കൂപ്പറിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. സ്റ്റീഫന്‍ ഗ്രഹാം, ആഷ്‌ലി വാള്‍ട്ടേഴ്‌സ്, എറിന്‍ ഡോഹെര്‍ട്ടി, ഫെയ് മാര്‍സെ എന്നിവരാണ് അഡോളസെന്‍സില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.