കാര്‍ത്തിക് ഗേ ആണെന്നുള്ള പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നു; ഇനി കൂടുതല്‍ സിനിമകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: സുചിത്ര
ചെന്നൈ: നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാര്‍ത്തിക് ഗേ ആണെന്നുള്പ്പടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് സുചിത്ര മാപ്പപേക്ഷയുമായി രംഗത്തുവന്നത്. യൂ ടൂബ് വീഡിയോയിലൂടെയാണ് അവര്‍ ക്ഷമ പറഞ്ഞത്. ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് യൂട്യൂബ് വീഡിയോയിലൂടെ മാപ്പപേക്ഷയുമായി ഗായിക എത്തിയിരിക്കുന്നത്. ഇ-മെയില്‍ മുഖേന കാര്‍ത്തിക്കിന് മാപ്പപേക്ഷ അയക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി. പൊലീസില്‍ നിന്ന് നിരന്തരം കോളുകള്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: നടനും മുന്‍ ഭര്‍ത്താവുമായ കാര്‍ത്തിക് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മാപ്പപേക്ഷയുമായി ഗായിക സുചിത്ര. കാര്‍ത്തിക് ഗേ ആണെന്നുള്പ്പടെ സുചിത്ര അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് സുചിത്ര മാപ്പപേക്ഷയുമായി രംഗത്തുവന്നത്. യൂ ടൂബ് വീഡിയോയിലൂടെയാണ് അവര്‍ ക്ഷമ പറഞ്ഞത്.
ഇതിനെതിരെ കാര്‍ത്തിക് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് യൂട്യൂബ് വീഡിയോയിലൂടെ മാപ്പപേക്ഷയുമായി ഗായിക എത്തിയിരിക്കുന്നത്. ഇ-മെയില്‍ മുഖേന കാര്‍ത്തിക്കിന് മാപ്പപേക്ഷ അയക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി. പൊലീസില്‍ നിന്ന് നിരന്തരം കോളുകള്‍ വരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുചിത്ര പറഞ്ഞു.
മാപ്പപേക്ഷ നടത്തിയതിനെത്തുടര്‍ന്ന് കാര്‍ത്തിക്കിന് കൂടുതല്‍ ചിത്രങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു. നിരന്തര ആരോപണങ്ങള്‍ ഉന്നയിച്ച് കാര്‍ത്തിക്കിന്റെ കരിയര്‍ തകര്‍ക്കാന്‍ സുചിത്ര ശ്രമിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ കാര്‍ത്തിക്കിന്റെ ചിത്രങ്ങളെ ഇനിയും വിമര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.
'ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഇടയ്ക്കിടെ ഹോട്ടല്‍ റൂമില്‍ താമസിക്കും. ഒരു ദിവസം ഐ പാഡില്‍ ഫോട്ടോ കണ്ടു. അയാള്‍ നൂറ് ശതമാനവും ഗേയാണ്. ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചു. സത്യം കണ്ടുപിടിച്ചപ്പോള്‍ വഴക്കായി. കാര്‍ത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാര്‍ത്തിക് രണ്ടാമത് വിവാഹം ചെയ്ത പെണ്‍കുട്ടിയ്ക്ക് എന്നോട് കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. എന്നാല്‍ അബദ്ധം പറ്റുമായിരുന്നില്ല തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു കാര്‍ത്തികിനെതിരെ സുചിത്ര ഉന്നയിച്ചത്.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.