- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സ് ഓഫീസിൽ തരംഗമായി 'സുമതി വളവ്'; ചിത്രം 25 കോടി ക്ലബ്ബിൽ
കൊച്ചി: അർജുൻ അശോകൻ നായകനായ 'സുമതി വളവ്' ബോക്സ് ഓഫീസിൽ 25 കോടി ക്ലബ്ബിൽ. ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 25.5 കോടി രൂപയിലധികം കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ചിത്രം അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിവസം കൊണ്ടുതന്നെ 11.15 കോടി രൂപ നേടിയിരുന്നു. റിലീസിന്റെ രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ട് കോടി രൂപ കളക്ഷൻ ലഭിച്ചതായും അണിയറ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസും മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസും ചേർന്നാണ് നിർമ്മാണം.
രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ദ് പ്ലോട്ട് പിക്ചേഴ്സ് വിദേശത്തും ചിത്രം വിതരണത്തിനെത്തിക്കുന്നു. അർജുൻ അശോകനൊപ്പം ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, മാളവിക മനോജ്, ശിവദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെക്കൂടാതെ വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. ശങ്കർ പി.വി ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിച്ചു.